St. Geevarghese
Feast Day: June 3rd

St. Geevarghese

Martyr and saint of the Malankara Church, venerated for his deep faith, holiness and miraculous works.

Back

About St. Geevarghese

Saint Geevarghese is a revered saint of the Malankara Orthodox Syrian Church. Known for his deep spirituality and miraculous works, he is venerated by the faithful as an intercessor and protector.


കൊച്ചെടത്യാ തീർത്ഥാടനം

തെക്കൻ കേരളത്തിൽ സെന്റ് ജോർജ്ജിന്റെ പേരിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് കൊച്ചെടത്യാ എന്ന പേരിലറിയപ്പെടുന്ന പുതിയതുറ. തിരുവനന്തപുരം ലത്തീൻ അതിരൂപത തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും തീർത്ഥാടകരായി എത്തുന്നത്. കർഷകർക്ക് സമൃദ്ധമായ വിളയായും വിദൂരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സംരക്ഷണമൊരുക്കിയും സർപ്പ ശല്യത്തിന് കവചമായും പിശാച് ബാധിതർക്ക് മോചനമായും രോഗപീഡകൾ അനുഭവിക്കുന്നവർക്ക് സാന്ത്വനമായും സന്താനഭാഗ്യം ഇല്ലാത്തവർക്ക് അനുഗ്രഹമായും അശരണർക്ക് ആശ്രയമായും നിർല്ലോഭം അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന വിശുദ്ധൻ,ഭക്തജനങ്ങൾക്ക് അനുഗ്രഹങ്ങളുടെ വറ്റാത്ത തണ്ണീർത്തടമാണ്.


കഴിഞ്ഞ 75 വർഷമായി ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹ പ്രവാഹത്തിന് നന്ദിസൂചകമായി ഭക്തജനങ്ങൾ അവരുടെ ആദ്യ കാർഷിക ഉൽപ്പന്നങ്ങൾ, ആൾരൂപങ്ങൾ, അവയവ രൂപങ്ങൾ, പാളയും കയറും, അമ്മത്തൊട്ടിൽ, ചൂടുകട്ട തലയിൽ ചുമന്നുള്ള പ്രദക്ഷിണം, അടിമകെട്ട്, ഉണ്ണിയപ്പം വിതരണം എന്നിവ നേർച്ച കാഴ്ചകളായി വിശുദ്ധന്റെ സന്നിധിയിൽ സമർപ്പിച്ചു വരുന്നു. 1951 മെയ് മാസത്തിൽ തുടങ്ങിയ വിശുദ്ധന്റെ തിരുനാൾ, വജ്ര ജൂബിലിയിൽ എത്തിനിൽക്കുമ്പോഴും വിശ്വാസവും ഭക്തജനത്തിരക്കും നാൾക്കുനാൾ ഏറി വരുന്നു എന്നതാണ് അനുഭവം. എല്ലാ വർഷവും ഏപ്രിൽ അവസാന വെള്ളിയാഴ്ച്ച കൊടിയേറി മെയ് ആദ്യ ശനി, ഞായർ ദിവസങ്ങളിൽ സഘോഷമായി പൊന്തിഫിക്കൽ ദിവ്യബലിയോടൊപ്പം 10 ദിവസം നീണ്ടു നിൽക്കുന്നതാണ് സെന്റ് ജോർജ്ജ് തിരുനാൾ. ഇതര മതസ്ഥരും ഇതര ഇടവക ജനങ്ങളും വിവിധ റീത്തുകളിലെ ഭക്തജനങ്ങളുമാണ് ഇന്ന് തിരുനാളിനെ ദൈവാനുഗ്രഹ മുഹൂർത്തമായും സാമൂഹ്യ കൂട്ടായ്മയുടെ ഔന്നത്യത്തിലേക്കും ഉയർത്തുന്നത്. മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഗാംഭീര്യവും തേജസ്സും തുളുമ്പുന്ന വിശുദ്ധന്റെ രൂപമാണ് കൊച്ചെടത്യായിൽ സ്ഥാപിതമായിട്ടുള്ളത്. ഏകദേശം 25 വർഷക്കാലമായി വിശുദ്ധന്റെ തിരുനാൾ കൊടിയിറങ്ങും വരെയുള്ള നാളുകൾ ഈ പ്രദേശം ഉത്സവമേഖലയായി സർക്കാർ പ്രഖ്യാപിച്ചു വരികയും ഏതാനും ചില വർഷങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് അര ദിവസത്തെ പ്രാദേശിക അവധിയും നൽകിയിരുന്നു.