Our Associations

ഗർഷോം

All Associations

About

A faith formation and spiritual vision group for parish members.

Details

2021 ഡിസംബർ 10ന് ഫാ. സജു റോൾഡന്റെ അധ്യക്ഷതയിൽ പുതിയതുറയിലെ ഗാർഷോം യൂണിറ്റ് രൂപീകരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി ജൂലിയൻ ജൂസ, വൈസ് പ്രസിഡന്റായി ജെറാൾഡ് ദാസൻ, സെക്രട്ടറിയായി ശ്രീമതി. സിസിലി എഡ്ഗർ, ഖജാൻജിയായി ഇഗ്നേഷ്യസ് എന്നിവരെയും ആറ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി.

പുതിയതുറ ഗാർഷോം, ഗൾഫിൽ നിന്നും മടങ്ങിയെത്തിയ നിർധനരായ രോഗികളുടെയും അവരുടെ മക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു വലിയ ഘടകമായി മാറി. ഇതിന്റെ ഭാഗമായി, ആവശ്യമായ ഫണ്ടുകൾ സമാഹരിക്കാൻ ഒരു നറുക്കെടുപ്പ് പദ്ധതി സംഘടിപ്പിച്ചു. ഈ പദ്ധതിയിൽ നിന്നും ലഭിച്ച ഫണ്ടുപയോഗിച്ച് ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകി. പ്രവാസികളുടെ മക്കൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകാനും, ക്രിസ്മസ്, ഈസ്റ്റർ കാലങ്ങളിൽ, നിർധനരായ കുടുംബങ്ങൾക്കായി ഭക്ഷണ കിറ്റുകൾ നൽകാനും സാധിച്ചു.

2021-ൽ രൂപീകരിക്കപ്പെട്ട ഗാർഷോം സംഘടന, 2021 മുതൽ, സെന്റ് ജോർജ് തിരുനാളിനോടനുബന്ധിച്ചുള്ള പ്രവാസി ദിനത്തിൽ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുന്നു. ടി.എസ്.എസ്.എസ്. വഴി, സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾക്ക് ആവശ്യമായ ലോണുകൾ ലഭ്യമാക്കുന്നു. കൂടാതെ, പ്രവാസി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നു. സെന്റ് ജോർജ് തിരുനാളിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്കും തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിനും ഗാർഷോമിന്റെ ആശംസകൾ നേരുന്നു.