Our Associations

അൽമായ കാർമ്മലീത്ത സഭ

All Associations

About

Parish association dedicated to Carmelite spirituality and lay ministry.

Details

അല്മായ കർമ്മലീത്തസഭ ബെത്സയ്ദ റീജിയൻ

പുതിയതുറ യൂണിറ്റ്


1972 ജൂലൈ മാസം 28-ാം തീയതി പാങ്ങോട് കർമ്മലീത്ത ആശ്രമത്തിലെ ഫാ. മാത്യു അച്ചനാണ് പുതിയതുറ വിശുദ്ധ നിക്കോളാസ് ഇടവകയിൽ അല്മായ കർമ്മലീത്ത സഭയ്ക്ക് തുടക്കം കുറിച്ചത്. സഭ രൂപീകരിച്ച സമയത്ത് 3 പുരുഷന്മാരും 17 സ്ത്രീകളും അടങ്ങിയ 20 അംഗങ്ങൾ ആയിരുന്നു. കാലക്രമേണ സഭ 75 അംഗങ്ങളായി വളർന്നു. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 2 മണിക്ക് കർമ്മല സഭാ അംഗങ്ങൾ ജപമാലയും പ്രാർത്ഥനയും 3-ാം ഞായറാഴ്ചകളിൽ മാസ മീറ്റിംഗുകളും നടത്തി വരുന്നു. 2023 ജനുവരി മാസം ആശ്രമത്തിൽ ചാപ്പൽ പുതുക്കി പണിയാൻ ധനസഹായത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പുതിയതുറ യൂണിറ്റ് കുപ്പൺ വിറ്റ് 1,00,000 ലക്ഷം രൂപ നൽകി സഹായിച്ചു. മാസത്തിൽ ഒരിക്കൽ സഭയിലെ കിടപ്പുരോഗികളെയും നടക്കാൻ പറ്റാത്ത അമ്മമാരെയും വീട്ടിൽ പോയി സന്ദർശിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുവരുന്നു. ഫെബ്രുവരി 2-ാം തീയതി കാണിക്ക മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ ആഘോഷങ്ങൾക്ക് വേണ്ട സേവനം ചെയ്തു കൊടുക്കുന്നു. വിശുദ്ധ വാരത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്കും മറ്റ് രോഗികൾക്കും വസ്ത്രവും ധാന്യകിറ്റും കൊടുക്കാൻ സാധിച്ചു. ഈസ്റ്റർ ഒരുക്കമായി ഒരുമാസത്തെ ചിലവ് കുറച്ച് പാവപ്പെട്ട ഒരു കുടുംബത്തിന് ധനസഹായം നൽകി. ഇടവക തലത്തിൽ വിശുദ്ധഗീവർഗ്ഗീസിന്റെ തിരുനാളിന് ഒരു ദിവസത്തെ ദിവ്യബലിക്ക് കർമ്മല സഭാ അംഗങ്ങൾ നേതൃത്വം നൽകി തിരുനാളിന് ഇടവകയ്ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാൻ സാധിച്ചു. ജൂൺ മാസം സ്കൂളിൽ പഠിക്കുന്ന 5 കുട്ടികൾക്ക് ബാഗ്, ബുക്ക്, കുട എന്നിവ കൊടുക്കാൻ സാധിച്ചു. ജൂലൈ 28, 29, 30 കർമ്മല മാതാവിന്റെ തിരുനാൾ ആഘോഷിച്ചുവരുന്നു. സെപ്റ്റംബർ മാസം പരിശുദ്ധ വേളാങ്കണ്ണി തിരുനാൾ ആഘോഷിക്കുകയും മധുരം കൊടുക്കുവാനും സാധിച്ചു. ഒക്ടോബർ മാസം വിശുദ്ധ കൊച്ചുത്രേസ്യായുടെ 150-ാം ജന്മദിനവാർഷികം ആഘോഷിക്കാൻ സാധിച്ചു. നവംബർ മാസം മരിച്ചുപോയ എല്ലാ ആത്മാക്കൾക്ക് വേണ്ടി സെമിത്തേരിയിൽ പോയി പ്രാർത്ഥന നടത്തിവരുന്നു. ഡിസംബർ മാസം 17-ാം തീയതി സഭാ അംഗങ്ങൾ ക്രിസ്തുമസ് ആഘോഷിച്ചു. 2024 ഡിസംബർ മാസം 50 പാവപ്പെട്ടവർക്ക് ധാന്യകിറ്റ് വിതരണം ചെയ്തു. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സഹായിക്കുന്നത് ഫാ. സാബു ആണ്.

ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് നിങ്ങളെ തകർക്കാൻ അല്ല മറിച്ച് നിങ്ങളുടെ ഉള്ളിലെ കഴിവുകളെയും തിരിച്ചറിയിച്ചുതന്ന് സഹായിക്കാനാണ്.