Our Associations

ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രി

All Associations

About

Family ministry focused on strengthening faith and family bonds.

Details


ജീസസ് യൂത്ത് ഫാമിലി മിനിസ്ട്രി

A missionary movement at the service of the church

രണ്ടാം വത്തിക്കാൻ കൗൺസിലിനുള്ള ഒരുക്കത്തിനിടയിൽ ജോൺ 23-മൻ മാർപാപ്പ സഭയിൽ ഒരു പുതിയ പെന്തക്കോസ്തകു വേണ്ടി പ്രാർത്ഥിച്ചു. 1985 യുവജന വർഷമായി തിരുസഭ പ്രഖ്യാപിച്ചു. അതേ വർഷം ഡിസംബറിൽ തേവര കോളേജിൽ വച്ച് ഒരു കത്തോലിക്ക യുവജന സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. തങ്ങൾ അനുഭവിക്കുന്ന യേശുവിന്റെ സ്നേഹം മറ്റു യുവജനങ്ങളെല്ലാം അനുഭവിക്കണം, വിശുദ്ധിയോടെ ജീവിക്കുന്നതിന്റെ സന്തോഷം മറ്റുള്ള യുവജനങ്ങൾക്ക് പങ്കുവെച്ചു കൊടുക്കണമെന്ന് ആഗ്രഹിച്ച് തങ്ങൾ പഠിക്കുന്ന കോളേജുകളിലും ജീവിക്കുന്ന ഇടവകകളിലും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥിക്കുവാൻ ഒത്തുകൂടിയപ്പോൾ മറ്റുള്ളവർ അവരെ വിളിക്കാൻ തുടങ്ങി ജീസസ് യൂത്ത്. പഠനത്തിനും ജോലിക്കുമായി അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോയ ജീസസ് യൂത്ത് അവർ ചെന്നെത്തിയ ഇടങ്ങളിലെല്ലാം ക്രിസ്തുവിനെ മറ്റുള്ളവർക്ക് നൽകാൻ തുടങ്ങി. പരിശുദ്ധാത്മാവിലൂടെ ഈ മുന്നേറ്റം പല രാജ്യങ്ങളിലും എത്തപ്പെടുകയും സഭ അതിനെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. അങ്ങനെ 2016-ൽ ഫ്രാൻസിസ് മാർപാപ്പ ജീസസ് യൂത്തിന് പോന്തിഫിക്കൽ അംഗീകാരം നൽകി സഭയോട് ചേർത്തുപിടിച്ചു. ഇന്ന് 32 ഓളം രാജ്യങ്ങളിൽ അത് തുടരുകയും ചെയ്യുന്നു.

ജീസസ് യൂത്തിന്റെ അടിസ്ഥാന ഘടകങ്ങളായ:

  1. വ്യക്തിപരമായ പ്രാർത്ഥന
  2. ദൈവവചനം
  3. കൂദാശിക ജീവിതം
  4. കൂട്ടായ്മ
  5. സുവിശേഷ പ്രഘോഷണം
  6. പാവങ്ങളോട് പക്ഷം ചേരൽ

എന്നീ 6 അടിസ്ഥാന ഘടകങ്ങളെ സാക്ഷ്യപ്പെടുത്തി ജീവിക്കാമെന്ന് ദൃഢപ്രതിജ്ഞ എടുക്കുകയും അതിലേക്ക് യുവജനങ്ങളെ ക്ഷണിക്കുകയും ചെയ്തുതുടങ്ങി. അങ്ങനെ 1997-ൽ നമ്മുടെ ഇടവകയിൽ ജീസസ് യൂത്ത് രൂപപ്പെടുകയും ഇപ്പോഴും സജീവമായി തുടരുന്ന ജീസസ് യൂത്തിൽ നിന്ന് 2014-ൽ ആഗോള ജീസസ് യൂത്ത് ശൈലി ഉൾക്കൊണ്ട് നമ്മുടെ ഇടവകയിലും വിവാഹിതരായ ജീസസ് യൂത്തുകൾ തങ്ങളുടെ കുടുംബത്തിന്റെ ജീവിത വിശുദ്ധി ലക്ഷ്യം വച്ച് “ജീസസ് യൂത്ത് ഫാമിലി സ്ട്രീം” എന്ന പേര് സ്വീകരിച്ച് ജീസസ് യൂത്ത് മെയിൻ സ്ട്രീമിൽ നിന്ന് മാറി പ്രവർത്തനം ആരംഭിച്ചു. ഇന്റർ നാഷണൽ, നാഷണൽ, കേരള, ട്രിവാൻഡ്രം സോൺ എന്നീ ടീമുകളുടെയും രൂപതയുടെയും ഇടവകയുടെയും മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് 55 കുടുംബങ്ങളുമായി ജീസസ് യൂത്ത് ഫാമിലി സ്ട്രീം മുന്നോട്ടു പോകുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളാൽ കഴിയുന്ന രീതിയിൽ ഇടവകയിലെ ദരിദ്രരെയും രോഗികളെയും സഹായിച്ചുവരുന്നു.