Our Associations

കരിസ്മാറ്റിക് ഗ്രൂപ്പ്

All Associations

About

Charismatic renewal group fostering prayer, praise and spiritual gifts.

Details


കരിസ്മാറ്റിക് (Charismatic Renewal)

പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും (അപ്പ:1:8) ആത്മാവിന്റെ വിളാതിരിപ്പറിഞ്ഞ് ആ വിളിക്ക് പ്രത്യുത്തരം നൽകി ഇതാ ഞാൻ എന്ന് ജീവിതം സമർപ്പിക്കുന്നവരുടെയും, വേദനപ്പെടുന്നവരുടെയും, ഒറ്റപ്പെടലിലൂടെ ജീവിതം പ്രതിസന്ധിയായി കാണുന്നവരെ കണ്ടെത്തി യേശുവിന്റെ വചനം പങ്കുവെച്ച് നൽകി തിരിച്ചു നടക്കുവാൻ ഒരു വഴികാട്ടിയുമാണ് കരിസ്മാറ്റിക് കൂട്ടായ്മ.

നമ്മുടെ ഇടവകയിൽ 01-05-2005-ൽ സലേഷ്യൻ കോൺവെന്റിന്റെ പ്രാർത്ഥന ചാപ്പലിൽ അന്നത്തെ സുപ്പീരിയർ സിസ്റ്റർ ആലീസിന്റെയും സിസ്റ്റർ കോൺസ്റ്റന്റിന്റെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിമുതൽ രണ്ടുമണിവരെ 12 സഹോദരങ്ങളുടെ പങ്കാളിത്തത്തോടെ പരിശുദ്ധാത്മാവിന്റെ കൃപാഭിഷേക പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് റവ.ഫാ. അനീഷ് ഫർണാണ്ടസിന്റെ കൈവെയ്പ് ശുശ്രൂഷയോടുകൂടി കൂട്ടായ്മ ശക്തിപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും 12 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ കൂട്ടായ്മ നടത്തിയിരുന്നു. കോർഗ്രൂപ്പ് അംഗങ്ങളുടെ മധ്യസ്ഥപ്രാർത്ഥന എല്ലാ തിങ്കളാഴ്ചകളിലും 4 മണിമുതൽ 6 മണിവരെ കൂടുമായിരുന്നു. 2018 മുതൽ കുരിശ്ശടിചാപ്പലിൽ അന്നത്തെ വികാരിയായിരുന്ന റവ.ഫാ. രാജശേഖരന്റെ നിർദ്ദേശപ്രകാരം എല്ലാ ദിവസവും കരിസ്മാറ്റിക് കൂട്ടായ്മ ഉച്ചയ്ക്ക് 12 മണിമുതൽ രണ്ടുമണിവരെ ജപമാലയും, സ്തുതിആരാധനയും, വചനവിചിന്തനവും നടത്തിവരുന്നു. വ്യത്യസ്തമായ കാലാവസ്ഥയിൽ പോലും യേശുവിനോടുള്ള സ്നേഹത്തെപ്രതി നിരവധിയായ ഇടവക ജനങ്ങൾ മുടങ്ങാതെ പങ്കെടുത്തുവരുന്നു. എല്ലാവെള്ളിയാഴ്ചകളിലും 10.30 മണിക്ക് ചാപ്പലിൽ വച്ച് നടത്തിവരുന്ന വി. ഗീവർഗ്ഗീസിന്റെ സ്തുതിക്കായുള്ള ദിവ്യബലിയ്ക്കുശേഷം ദിവ്യ കാരുണ്യനാഥനെ എഴുന്നള്ളിച്ച് പ്രത്യേക പ്രാർത്ഥനയും തുടർന്ന് നേർച്ചകഞ്ഞിയും നൽകിയിരുന്നു.

എല്ലാവർഷവും പെന്തക്കോസ്ത തിരുന്നാൾ ദിനത്തിൽ കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കുകയും കൈവയ്പ്പു ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവിന്റെ കൃപയും സ്വീകരിക്കുകയും ചെയ്യുന്നു. 2023 പെന്തക്കോസ്ത തിരുന്നാൾ മുതൽ കുരിശ്ശടി ചാപ്പലിൽ വച്ച് വൈകുന്നേരം 7 മണിമുതൽ 8.30 വരെ അനേകം വ്യക്തികളെ കൂട്ടിയിരുത്തി അഖണ്ഡ ജപമാല നടത്തി വരുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഒക്ടോബർ മാസത്തിൽ 40 മണിക്കൂർ അഖണ്ഡ ജപമാല ഇടവകയിലെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചും, ഫൊറോന കരിസ്മാറ്റിക് കൂട്ടായ്മയുടെ പങ്കാളിത്തത്തോടു കൂടി നടത്താൻ കഴിഞ്ഞത് ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക് വലിയൊരു ശക്തിയായിരുന്നു.

കൂട്ടായ്മയിൽ വരുന്ന സഹോദരങ്ങളുടെ ആത്മീയ വളർച്ചയെ ലക്ഷ്യം വച്ച് നടത്തുന്ന വചന വിചിന്തനത്തിലൂടെയും സ്തുതി ആരാധനയിലൂടെയും നിരവധി വ്യക്തികളെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാക്കാൻ കൂട്ടായ്മയ്ക്ക് സാധിക്കുന്നു. ഓരോ കാലയളവിലും ഇടവകയെ നയിക്കാനെത്തുന്ന വൈദിക ശ്രേഷ്ഠരുടെ ഉപദേശവും സാന്നിധ്യവും പ്രാർത്ഥനയും കരിസ്മാറ്റിക് കൂട്ടായ്മയ്ക്ക് ശക്തി പകർന്നു നൽകുന്നു.

"ക്രിസ്ത്യാനി ജീവിതം വെള്ളം പോലെ കുടിക്കുന്നതിൽ മരണം സ്വാദുള്ള വീഞ്ഞുപോലെ ആസ്വദിക്കും."