Our Associations

കെ.എൽ.സി.ഡബ്ല്യു.എ (KLCWA)

All Associations

About

Kerala Latin Catholic Womens Association — empowering women in faith and society.

Details

കേരള ലാറ്റിൻ കത്തോലിക്ക വിമൻസ് അസോസിയേഷൻ (KLCWA)

പുതിയതുറ ഇടവകയിൽ KLCWA രൂപീകരിച്ചിട്ട് 8 വർഷമായി. ഇതിൽ 15 പേർ അംഗത്വം സ്വീകരിക്കുകയുണ്ടായി. സഭയോടും സമൂഹത്തോടും ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന അല്മായരായ വനിതകളുടേതായ ഈ സംഘടന, വനിതകൾ സ്വയം പ്രാപ്തരാകാനായി വ്യവസായ വകുപ്പുമായി ചേർന്ന് അവബോധന ക്ലാസ്സുകൾ നൽകി വരുന്നു.

2024 മാർച്ച് മാസം രൂപതയിൽ വച്ച് മാർപാപ്പയുടെ ചാക്രിക ലേഖനം (നാം സോദരർ) എന്ന വിഷയവുമായി ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചപ്പോൾ പുതിയതുറ ഇടവകയിൽ നിന്നും 2 വനിതകൾ പങ്കെടുക്കുകയും 2-ാം സ്ഥാനവും 3-ാം സ്ഥാനവും കരസ്ഥമാക്കുകയും ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ ഇടവക സംഘടിപ്പിച്ച പ്രതിഷേധപരിപാടികളിൽ ഭാഗഭാക്കായി. ഇടവക തലത്തിലുള്ള ക്ലീനിംഗ് പരിപാടിയിലും പങ്കെടുത്തു വരുന്നു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളിലും നേതൃത്വം നൽകുകയും പരിപാടികളിൽ പൂർണ്ണമായും സഹകരിക്കുകയും ചെയ്തു. രൂപതയുമായി ബന്ധപ്പെട്ട് നടത്തിയ വനിതാദിന ആഘോഷങ്ങളിലും ആനി മസ്ക്രീൻ ദിനാഘോഷത്തിലും പുതിയതുറ ഇടവകയിൽ നിന്നും വനിതകളെ പങ്കെടുപ്പിക്കുകയും പൂർണ്ണമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

വി.ഗീവർഗ്ഗീസിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്കും സ്മരണികയ്ക്കും കെ.എൽ.സി.എ.യുടെ എല്ലാവിധ ആശംസകളും നേരുന്നു.