KCYM

K C Y M
ബൈബിളിളെയും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകളിലെയും വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്തീയ ആദർശങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കത്തോലിക്ക യുവജനങ്ങളുടെ സമഗ്രവികസനവും മാനവ സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും ലക്ഷ്യം ആക്കിക്കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പുതിയതുറ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
ചാരായം നിരോധനവുമായി ബന്ധപ്പെട്ട് ഷാപ്പുകൾക്കെതിരെയുള്ള സമരം, ബ്ലഡ് ഡൊണേഷൻ, നേത്ര ചികിത്സാ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പ്, ക്യാൻസർ നിർണ്ണയ ക്യാമ്പ്, ക്യാൻസർ രോഗികൾക്ക് ധനസഹായം, ഓട ക്ലീനിംഗ് പൊതുക്കിണർ ക്ലീനിംഗ്, ബീച്ച് ക്ലീനിംഗ്, ശൗചാലയം നിർമ്മാണം, സുനാമി സമയത്ത് സുനാമി ബാധിതരെ സഹായിക്കാൻ വേണ്ടിയുള്ള തുണി കളക്ട് ചെയ്യലും അത് എത്തിച്ച് കൊടുക്കലും, ബാധിത പ്രദേശം ക്ലീനിങ് നടത്തുക മുതലായവ പുതിയതുറ കെ.സി.വൈ.എം നടത്തിയ അഭിമാനകരമായ പ്രവർത്തനങ്ങളാണ്.
പള്ളി പരിസരം ക്ലീനിങ്, പള്ളി ക്ലീനിങ്, സിമിത്തേരി ക്ലീനിങ്, പുൽക്കൂട് നിർമ്മാണം, വിശുദ്ധ വാരം ഓൾട്ടർ ഡെക്കറേഷൻ, ഫൊറോനതല പരിഹാര ശിലുവാ പാതയ്ക്ക് സ്ഥലം ഒരുക്കൽ മുതലായവ പള്ളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവർത്തനങ്ങളാണ്. ബി.സി.സി യൂണിറ്റുകളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്രിസ്തുമസ് കരോൾ നടത്തുന്നത്, ക്രിസ്തുമസ് ഈസ്റ്റർ ദിനങ്ങളിൽ ബി.സി.സി. യൂണിറ്റ് അടിസ്ഥാനത്തിൽ അർഹതപ്പെട്ടവർക്ക് ഭക്ഷ്യകിറ്റ് വിതരണം, ക്രിസ്തുമസ് ഓണം നാളുകളിൽ മത്സര പരിപാടികൾ സംഘടിപ്പിക്കുക എന്നിവയും ചെയ്തുവരുന്നു.
വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുക്കുന്ന K.C.Y.M പത്താം ക്ലാസ് പരീക്ഷാ സമയത്ത് പഠിക്കാൻ സൗകര്യം ഇല്ലാത്തവർക്ക് നൈറ്റ് സ്റ്റഡി ക്ലാസുകൾ, ഇടവകയുടെ മൂന്ന് ഏരിയകളിൽ ഈവനിംഗ് ട്യൂഷൻ സെന്റർ, കരിയർ ഗൈഡൻസ് ക്ലാസുകൾ, തൊഴിൽ നൈപുണ്യ ക്ലാസുകൾ, പി.എസ്.സി. കോച്ചിംഗ് ക്ലാസുകൾ, കുട്ടികൾക്ക് വേണ്ടി സമ്മർ ക്യാമ്പുകൾ, യുവജനങ്ങൾക്കായി നേതൃത്വ പരിശീലന സാമൂഹ്യ പ്രതിബദ്ധത ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. പുതിയതുറ കെ.സി.വൈ.എം.ന്റെ പ്രവർത്തനം മികവുറ്റവർക്കുള്ള അംഗീകാരമെന്നോണം ഫൊറോന പ്രസിഡന്റ് മാരായി ശ്രീമാൻ ജോസ്, ജോണി ചെക്കിട്ട എന്നിവരും രൂപത പ്രസിഡന്റ് ആയും ക്യാഷർ ആയും ശ്രീമാൻ ജസ്റ്റിൻ ഫ്രാൻസിസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗമായി ശ്രീമതി ഹെലൻ ക്രിസ്റ്റഫർ ഷാജി എന്നിവരും നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടു. കലാപരമായ കഴിവുകൾ വർദ്ധിപ്പിക്കുവാൻ കൾച്ചറൽ പ്രോഗ്രാമുകളും, മിഴി എന്ന പേരിൽ കയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിച്ചിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പരീക്ഷാ ഒരുക്ക ധ്യാനം നടത്തപ്പെടുന്നു. 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലെ പങ്കാളിത്തം, ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തുന്ന ഇടവക ചുറ്റിയുള്ള ശിലുവാ പാതക്ക് തുടക്കം കുറിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഇടവക മതബോധന സമിതിയിൽ അധ്യാപകർ ആയും ബിസിസി റിസോഴ്സ് ടീമിലും സ്തുത്യർഹമായ സേവനം ചെയ്തുവരുന്നു. സെന്റ് ജോർജ്ജിന്റെ തിരുനാളിനോട് അനുബന്ധിച്ച് ആധ്യാത്മിക സമിതിയോട് ചേർന്നുള്ള പ്രവർത്തനം പള്ളി ഡെക്കറേഷൻ ഇടവക സ്റ്റോൾ നടത്തിപ്പ് എന്നീ പ്രവർത്തികളും നിർവ്വഹിച്ച് വരുന്നു. ഒരു കാലത്ത് സംഘടനയെ പുറത്തുനിന്ന് എതിർക്കുകയും സംഘടനാ ഭാരവാഹികളെ ആക്രമിക്കുകയും ചെയ്തവർ പോലും പിൽക്കാലത്ത് അതിന്റെ അംഗങ്ങളായി കൂട്ടിക്കൊണ്ടുവരാൻ കഴിഞ്ഞത് കെ.സി.വൈ.എം. പ്രവർത്തകരുടെ പ്രവർത്തന ശൈലിയുടെ സവിശേഷത തന്നെയാണ്.
ഇടവക വൈദികരുടെയും സഹ വൈദികരുടെയും ആനിമേറ്റർമാരുടെയും നേതൃത്വത്തിൽ ഇടവകയുടെ ആത്മീയ സാമൂഹ്യ പ്രവർത്തനത്തിൽ ഇടപെട്ടു വരുന്ന സംഘടന, മാസത്തിൽ ഒരിക്കൽ ജനറൽ ബോഡി മീറ്റിംഗും, എക്സിക്യൂട്ടീവ് മീറ്റിംഗും നടത്തിവരുന്നു. ഇത്തരത്തിൽ യുവജനങ്ങളിൽ വിശ്വാസ വളർച്ച, സഹമനുഷ്യരോട് സഹാനുഭൂതി, അനുകമ്പ, ഉത്തരവാദിത്വബോധം ഇവ വളർത്തിയെടുക്കാൻ കെ.സി.വൈ.എം.ന്റെ പ്രവർത്തനങ്ങൾ പ്രേരണയാകുന്നു.
നിങ്ങളുടെ ലോകത്തെ വിശാലമാക്കാൻ നിരവധി ലളിതമായ മാർഗ്ഗങ്ങളുണ്ട്, പുസ്തകങ്ങളെ സ്നേഹിക്കുക എന്നതാണ് അവയിൽ ഏറ്റവും നല്ലത്.
-ജാക്വിലിൻ കെന്നഡി