Our Associations

ജീസസ് യൂത്ത്

All Associations

About

Youth movement inspiring young people to live for Jesus Christ.

Details

ജീസസ് യൂത്ത് (Jesus Youth)

  • 2020-ൽ പുതിയതുറയിലെ കാൻസർ രോഗികളെ സഹായിക്കുന്നതിനായി "സ്നേഹസാന്ത്വനം" എന്ന പദ്ധതിയിലൂടെയും, ‘THE HOPE’ movie theatre show ലൂടെയും ലഭിച്ച ധനം രോഗികൾക്ക് നൽകുകയുണ്ടായി.
  • എല്ലാമാസവും രണ്ടാമത്തെ വെള്ളിയാഴ്ച ചാപ്പലിൽ വച്ച് നൈറ്റ് വിജിലും എല്ലാ ബുധനാഴ്ചകളിലും കോൺവെന്റ് ചാപ്പലിൽ വച്ച് മധ്യസ്ഥ പ്രാർത്ഥനയും നടത്തി വരുന്നു.
  • കോവിഡ് കാലത്തിൽ Jesus youth Trivandrum സോണിന്റെ നല്ല അയൽക്കാരൻ പദ്ധതിയിലൂടെ 98 ലക്ഷം രൂപയോളം മുടക്കി Trivandrum രൂപതയിലെ തീരദേശ ഇടവകകളിൽ സൗജന്യ ഭക്ഷ്യ കിറ്റ് പുതിയതുറയിലെ അർഹരായ കുടുംബങ്ങൾക്കും എത്തിക്കുന്നതിൽ പുതിയതുറയിലെ ജീസസ് യൂത്ത് സജീവമായി പ്രവർത്തിച്ചു.
  • എല്ലാ ആഴ്ചയിലും ഒരു ദിവസം ഫാമിലി കൂട്ടായ്മ നടത്തി വരുന്നു.
  • അംഗങ്ങളുടെ വിശുദ്ധീകരണത്തിനും, ആത്മീയ വളർച്ചയ്ക്കും വേണ്ടി ഫോർമേഷൻ പ്രോഗ്രാമുകൾ നടത്തി വരുന്നു.
  • എല്ലാ വർഷവും ക്രിസ്തുമസ് ഒരുക്കത്തിന്റെ ഭാഗമായി "എലിസബത്ത് വിസിറ്റ്" നടത്തുന്നു.
  • എല്ലാ വർഷവും ജീസസ് യൂത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുന്നാൾ (ഒക്ടോബർ 4) സമുചിതമായി ആഘോഷിക്കുന്നു.
  • മാതാവോ പിതാവോ നഷ്ടപ്പെട്ട വരുമാനമാർഗ്ഗമില്ലാത്ത കുടുംബത്തിലെ Std 2 മുതൽ +2 വരെ പഠിക്കുന്ന ഏകദേശം 40 ഓളം കുട്ടികളെ Child Support പ്രോജക്ടിലൂടെ മാസം Rs. 500 രൂപ അവരുടെ അക്കൗണ്ടുകളിൽ എത്തിച്ച് പഠനം തുടരാൻ അവരെ സഹായിക്കുന്നു.
  • ഫാമിലി സ്ട്രീമിനോടൊപ്പം Kids മിനിസ്ട്രിയും പ്രവർത്തിച്ചു വരുന്നു. കുട്ടികളെ കൊണ്ട് വചനം ചൊല്ലുകയും ചെയ്തു വരുന്നു.
  • ഇടവക റിസോഴ്സ് ടീമിലും മതബോധനത്തിലും, ബിസി നേതൃത്വങ്ങളിലും ജീസസ് യൂത്ത് ഫാമിലി അംഗങ്ങൾ സജീവമായി നിലകൊള്ളുന്നു.